സാമ്പത്തിക പ്രതിസന്ധി : ജെറ്റ് എയർവേസ് ശമ്പളം കുറയ്ക്കുന്നു

Posted on: August 3, 2018

മുംബൈ : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജെറ്റ് എയർവേസ് പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം കുറയ്ക്കാൻ ഒരുങ്ങുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ 60 ദിവസം കൂടി മാത്രമെ സർവീസ് നടത്താനാകുകയുള്ളു. ചെലവുകൾ ചുരുക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായി രണ്ട് വർഷത്തേക്ക് പൈലറ്റുമാരുടെ ശമ്പളം 15 ശതമാനം കുറവ് വരുത്താനാണ് കമ്പനിയുടെ നീക്കം. ജീവനക്കാരെ കുറയ്ക്കലിനും ഇടയാക്കിയേക്കും.

കഴിഞ്ഞവർഷം ജൂണിയർ പൈലറ്റുമാരുടെ ശമ്പളം 30-35 ശതമാനം കുറവ് വരുത്തുമെന്ന് ജെറ്റ് എയർവേസ് പ്രഖ്യാപിച്ചിരുന്നു. ഇന്ധനവിലയിലെ വർധനവും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും കമ്പനിയുടെ ധനസ്ഥിതിയെ ദോഷകരമായി ബാധിച്ചു. പ്രവർത്തനമൂലധനത്തിനായി വായ്പ എടുക്കേണ്ട അവസ്ഥയിലാണ് കമ്പനിയെന്ന് അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു.

TAGS: Jet Airways |