ഇന്ത്യ 7.5 ശതമാനം വളർച്ചനേടുമെന്ന് മോർഗൻ സ്റ്റാൻലി

Posted on: August 3, 2018

ന്യൂഡൽഹി : ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം 7.5 ശതമാനം വളർച്ച നേടുമെന്ന് യുഎസ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ മോർഗൻ സ്റ്റാൻലി. ആഭ്യന്തര ഉപഭോഗവും കയറ്റുമതിയും വർദ്ധിക്കും. ജനുവരി – മാർച്ച് ക്വാർട്ടറിൽ 7.7 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ -ജൂൺ കാലയളവിലും ഉണർവു പ്രകടമാണ്.

വിലക്കയറ്റം നാലു ശതമാനത്തിന് അൽപം മുകളിലായിരിക്കുമെന്നും വിദേശ വ്യാപാരക്കമ്മി മൊത്തം സമ്പദ്‌വ്യവസ്ഥയുടെ 2.5 ശതമാനത്തിൽ താഴെയായിരിക്കുമെന്നും മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നു.