ഇന്ധന വില ഡിജിറ്റൽ ഇടപാടിലെ ഇളവ് കുറച്ചു

Posted on: August 3, 2018

ന്യൂഡൽഹി : പെട്രോളും ഡീസലും വാങ്ങുമ്പോൾ ഡിജിറ്റലായി പണമടയ്ക്കുന്നവർക്ക് നൽകിയിരുന്ന കിഴിവ് മുക്കാൽ ശതമാനത്തിൽ നിന്ന് കാൽ ശതമാനമായി കുറച്ചു. എണ്ണക്കമ്പനികൾ ഇതു സംബന്ധിച്ച നിർദേശം പെട്രോൾ പമ്പുകൾക്ക് നൽകിക്കഴിഞ്ഞു. ഓഗസ്റ്റ് ഒന്നു മുതൽ പുതിയ തീരുമാനം നിലവിൽ വന്നു.

നോട്ടുനിരോധനത്തിനു പിന്നാലെ ഡിജിറ്റൽ പണമിടപാടു പ്രോത്സാഹിപ്പിക്കുന്നതിനായി 2016 ഡിസംബർ 13 മുതലാണ് ഡിജിറ്റലായി പണമടയ്ക്കുന്നവർക്ക് മുക്കാൽ ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഇടപാട് നടത്തി മൂന്നു ദിവസത്തിനകം ഇളവു തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ വരവുവെക്കുന്ന രീതിയിലായിരുന്നു സംവിധാനം.