എച്ച്1 ബി വിസ നിരസിക്കപ്പെട്ടത് ഒരു ലക്ഷത്തിലേറെപ്പേർക്ക്

Posted on: August 2, 2018

വാഷിംഗ്ടൺ : യുഎസ് വിദേശകാര്യമന്ത്രാലയം ഏപ്രിലിൽ നിരസിച്ചത് എച്ച്1 ബി വിസയ്ക്കു വേണ്ടിയുള്ള ഒരു ലക്ഷത്തിലേറെഅപേക്ഷകൾ. വിദേശങ്ങളിൽനിന്നുള്ള സാങ്കേതിക നൈപുണ്യമുള്ളവരെ ജോലിക്കെടുക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന വിസയാണ് എച്ച്1 ബി. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ എച്ച്1 ബി അപേക്ഷകൾ ലഭിക്കുന്നത്.

ജനറൽ വിഭാഗത്തിൽ 94,213 അപേക്ഷകളും, അഡ്വാൻസ്ഡ് ഡിഗ്രി വിഭാഗത്തിൽ 95,885 അപേക്ഷകളുമാണ് ലഭിച്ചിരുന്നത്. ഇവയിൽ ജനറൽ വിഭാഗത്തിൽ 65000 പേർക്കും അഡ്വാൻസ്ഡ് വിഭാഗത്തിൽ 20,000 പേർക്കും വിസ നൽകാനെ വ്യവസ്ഥയുള്ളൂ. 2007-17 കാലയളവിൽ 22 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകൾ ലഭിച്ചതായി യുഎസ് വിസ ഓഫീസ് വ്യക്തമാക്കി.

TAGS: H1B Visa |