സെബ്രോണിക്‌സ് എൽഡി ടിവി വിപണിയിലേക്ക്

Posted on: April 29, 2015

 

Zebronics-LED-TV-big

ചെന്നൈ : ഐടി പെരിഫറൽസ് നിർമാതാക്കളായ സെബ്രോണിക്‌സ് ഇന്ത്യ എൽഇഡി ടെലിവിഷൻ വിപണിയിലേക്ക് പ്രവേശിച്ചു. തുടക്കത്തിൽ 16 ഇഞ്ച് (40 സെന്റീമീറ്റർ). 40 ഇഞ്ച് (102 സെന്റീമീറ്റർ) മോഡലുകളാണ് അവതരിപ്പിക്കുന്നത്. 6,999 രൂപ മുതലാണ് വില. വൈകാതെ 60 ഇഞ്ച് (152 സെന്റീമീറ്റർ) ടിവി മോഡലുകളും പുറത്തിറക്കും. എല്ലാ മോഡലുകൾക്കും 365 ദിവസത്തെ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

പണത്തിനൊത്ത മൂല്യമുള്ള ഉത്പന്നങ്ങളാണ് സെബ്രോണിക്‌സ് അവതരിപ്പിക്കുന്നതെന്ന് സെബ്രോണിക്‌സ് ഡയറക്ടർ പ്രദീപ് ദോഷി പറഞ്ഞു. വില്പനാനന്തര സേവനത്തിനായി നൂറിലേറെ സർവീസ് പോയിന്റുകളും ഫീൽഡ് എൻജിനീയർമാരും കമ്പനിക്കുണ്ട്. രണ്ടു വർഷത്തിനുള്ളിൽ ടെലിവിഷൻ വിപണിയിൽ ഗണ്യമായ വിപണിവിഹിതം നേടുകയാണ് ലക്ഷ്യം. ടയർ 1, ടയർ 2 പട്ടണങ്ങൾക്ക് അനുയോജ്യമായ ചെറിയ സൈസിലുള്ള സ്മാർട്ട് ടിവികളും സെബ്രോണിക്‌സ് അവതരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.