സ്‌പൈസ്‌ജെറ്റ് ടിക്കറ്റ് ഓഫർ

Posted on: April 28, 2015

SpiceJet-TravelLight--Big

ചെന്നൈ : സ്‌പൈസ്‌ജെറ്റ് 999 രൂപയുടെ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇന്നലെ ആരംഭിച്ച ഓഫർ ഏപ്രിൽ 29 ക്ലോസ് ചെയ്യും. ട്രാവൽലൈറ്റ് സേവ് മോർ ഓഫർ പ്രകാരം ഓരോ യാത്രക്കാരനും 7 കിലോഗ്രാം ഹാൻഡ് ബാഗേജ് മാത്രമെ അനുവദിക്കുകയുള്ളു. കൂടുതൽ ലഗേജ് കൊണ്ടു പോകേണ്ടവർക്ക് 15 കിലോഗ്രാം വരെ 750 രൂപ അധികമായി നൽകേണ്ടി വരും.

ഓഫർ പ്രകാരം 150,000 സീറ്റുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഗ്രൂപ്പ് ബുക്കിംഗ് അനുവദനീയമല്ല. ഓഫർ പ്രകാരം ബുക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് 2015 ജൂലൈ ഒന്നിനും ഒക്ടോബർ 15 നും മധ്യേ സ്‌പൈസ്‌ജെറ്റിന്റെ ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്യാമെന്ന് ചീഫ് ഓപറേറ്റിംഗ് ഓഫീസർ സഞ്ജീവ് കപൂർ പറഞ്ഞു.