റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡുമായി ഐഡിബിഐ ബാങ്ക്

Posted on: April 21, 2015

IDBI-Bank-Rupay-Card-Big

കൊച്ചി : നാഷണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡ് ഐഡിബിഐ ബാങ്ക് അവതരിപ്പിച്ചു. എൻപിസിഐ എംഡിയും സിഇഒയുമായ എ.പി.ഹോട്ടയുടെ സാന്നിധ്യത്തിൽ ഐഡിബിഐ ബാങ്ക് സിഎംഡി എം.എസ് രാഘവൻ കാർഡ് പുറത്തിറക്കി.

ഒട്ടേറെ എടിഎമ്മുകൾ, പിഒഎസ് ടെർമിനലുകൾ, ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകൾ, വിപണന സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള ഇലക്‌ട്രോണിക് പേമെന്റ് ഇടപാടുകൾ ഏറ്റവും സുഗമമായും സുരക്ഷിതമായും നടത്താൻ ഉപകരിക്കുന്ന കാർഡാണിതെന്ന് എം. എസ് രാഘവൻ പറഞ്ഞു. ഓരോ ഇടപാടിനും പിൻ നമ്പർ നിർബന്ധമാണ്. രാജ്യത്ത് ആധുനിക ബാങ്കിംഗ് സർവസാധാരണമാക്കാനുള്ള സർക്കാർ നയത്തിനു പിന്തുണയേകും ഇത്തരം കാർഡുകളുടെ വ്യാപനമെന്ന് എ. പി. ഹോട്ട ചൂണ്ടിക്കാട്ടി.