ഇടപാടുകാർക്ക് ആരോഗ്യഇൻഷുറൻസുമായി ഫെഡറൽ ബാങ്ക്

Posted on: April 18, 2015

Federal-bank-branch-big

ആലുവ : പുതുതായി എസ് ബി അക്കൗണ്ട് ആരംഭിക്കുന്ന ഇടപാടുകാർക്ക് മാക്‌സ് ബുപയുമായി ചേർന്ന് ഫെഡറൽ ബാങ്ക് ആരോഗ്യ പരിരക്ഷ ഇൻഷുറൻസ് തുടങ്ങി. 1,000 രൂപ പ്രീമിയം അടച്ചാൽ ഒരു ലക്ഷം രൂപ വരെയുള്ള ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സാ സഹായം ലഭിക്കും.

പ്രത്യേകതകളിലും മൂല്യത്തിലും ഏറ്റവും മെച്ചപ്പെട്ട ഇൻഷുറൻസ് പരിരക്ഷയാണ് പദ്ധതിയിലൂടെ ഫെഡറൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നതെന്ന് റീട്ടെയ്ൽ ബിസിനസ് ഹെഡ് കെ. എ. ബാബു പറഞ്ഞു. ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന പദ്ധതിക്കായി ഇടപാടുകാർക്ക് ചെലവു വരുന്നത് പ്രതിദിനം മൂന്ന് രൂപയിൽ താഴെമാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.