തനിഷ്‌ക് ആഭരണങ്ങൾക്ക് അക്ഷയ തൃതീയ ഓഫർ

Posted on: April 18, 2015

 

Tanishq-Akshaya-Tritiya-Off

കൊച്ചി : തനിഷ്‌ക് അക്ഷയ തൃതീയ ദിനത്തോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ അവതരിപ്പിച്ചു. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ സൗജന്യമായി സ്വർണനാണയം സ്വന്തമാക്കാനും രണ്ടുലക്ഷം രൂപയോ അതിന് മുകളിലോ വിലയുള്ള ഒറ്റ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ശതമാനം വിലക്കിഴിവ് എന്നിവയാണ് അക്ഷയതൃതീയ ആഹ്ലാദകരമാക്കാനുള്ള ഓഫറുകളായി തനിഷ്‌ക് അവതരിപ്പിക്കുന്നത്.

ഏപ്രിൽ 21 വരെ എല്ലാ തനിഷ്‌ക് ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്. പാരമ്പര്യവും ആധുനികതയും കൂട്ടിച്ചേർത്ത് രൂപകൽപ്പന ചെയ്ത ആഭരണങ്ങളാണ് അക്ഷയ തൃതീയ ദിനത്തോടനുബന്ധിച്ച് തനിഷ്‌ക് ഒരുക്കിയിരിക്കുന്നത്. തനിഷ്‌ക് രൂപകല്പന ചെയ്യുന്ന നെക്‌ലേസുകളുടെയും വളകളുടെയും കമ്മലുകളുടെയും മനോഹാരിത അവയെ അമൂല്യങ്ങളാക്കുന്നു.

അക്ഷയ തൃതീയയുടെ പ്രത്യേക ആഘോഷാവസരത്തിൽ വൈവിധ്യമാർന്നതും സവിശേഷ രൂപകൽപനയിലുള്ള ആഭരണങ്ങൾ ആകർഷകമായ ഓഫറുകളോടെ അവതരിപ്പിക്കുകയാണെന്ന് തനിഷ്‌ക് റീട്ടെയിൽ ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് സന്ദീപ് കുൽഹള്ളി പറഞ്ഞു.