ബി എസ് ഇ ഇൻസ്റ്റിട്ട്യൂട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു

Posted on: April 17, 2015

BSE-T-I-big

കൊച്ചി : ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിന്റെ (ബി എസ് ഇ) അനുബന്ധ സ്ഥാപനമായ ബി എസ് ഇ ഇൻസ്റ്റിട്ട്യൂട്ട് പരിശീലകർക്കായുള്ള പരിശീലന പരിപാടി (ടി ഓ ടി) സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരുമായി സഹകരിച്ച് ബാങ്കിംഗ്, ഫിനാൻസ് മേഖലയിൽ സംഘടിപ്പിക്കുന്ന വിവിധ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായാണ് ഐ ബി എം സി ഗ്ലോബൽ പാർട്ണർമാരുമായി സഹകരിച്ച് ബി എസ് ഇ ഇൻസ്റ്റിട്ട്യൂട്ട് കൊച്ചിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

കേരളത്തിലെ സർക്കാർ , എയിഡഡഡ് കോളജുകളിലെ ആയിരത്തോളം വരുന്ന വിദ്യാർഥികൾക്ക് പരിശീലന പരിപാടിയുടെ പ്രയോജനം ലഭിച്ചു. ബാങ്കിംഗ് ഫിനാൻസ് മേഖലയിൽ ജോലി ചെയ്യാൻ പ്രാപ്തരാക്കുന്ന തരത്തിലാണ് പരിശീലന പരിപാടിയുടെ വിഷയങ്ങൾ തയ്യാറാക്കിയത്. വിദ്യാർഥികളെ കോർ ബാങ്കിംഗ് മേഖല പൂർണമായി പരിചയപ്പെടുത്തുന്നതിനായി ഫിനിഷ്യെട്ടീവ്‌സ് ലേണിംഗ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡുമായി ബി എസ് ഇ ഇൻസ്റ്റിട്ട്യൂട്ട് ധാരണാപത്രം കൈമാറിയിരുന്നു. ഇത് വഴി വിദ്യാർഥികൾക്ക് ഓൺലൈൻ പരിശീലനം നൽകാൻ സാധിച്ചു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർഥികൾക്ക് ബാങ്കിംഗ് മേഖലയിൽ പരിശീലനം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ബി എസ് ഇ ഇൻസ്റ്റിട്ട്യൂട്ട് എം ഡിയും സി ഇ ഒയുമായ അംബരീഷ് ദത്ത പറഞ്ഞു. വിദ്യാർഥികൾക്ക് ആവശ്യമായ പരിശീലനവും കൂടുതൽ തൊഴിൽ സാധ്യതകളും നൽകാൻ ബാങ്കിംഗ്, ഫിനാൻസ് സ്ഥാപനങ്ങളുടെ സഹായവും അദ്ദേഹം അഭ്യർഥിച്ചു.

ആഗോള തലത്തിൽ ധനകാര്യ മേഖലയിലെ മത്സരം കണക്കിലെടുത്ത് മികച്ച പരിശീലനവും സൗകര്യങ്ങളും വിദ്യാർഥികൾക്ക് നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഐ ബി എം സി ഗ്ലോബൽ പാർട്ട്‌നേഴ്‌സ് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ സജിത് കുമാർ ചൂണ്ടിക്കാട്ടി.

കേരളത്തെ ധനകാര്യ സേവന മേഖലയിലെ മികച്ച പ്രാവീണ്യമുള്ളവരുടെ ഹബ് ആക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ബി എസ് ഇ ഇൻസ്റ്റിട്ട്യൂട്ട് അക്കാദമിക് വിഭാഗം മേധാവി വിനോദ് നായർ പറഞ്ഞു.