സ്‌പൈസ്‌ജെറ്റ് ഫ്‌ലീറ്റിൽ മൂന്ന് വിമാനങ്ങൾ കൂടി

Posted on: April 12, 2015

SpiceJet-in-Groun-Big

ന്യൂഡൽഹി : മൂന്ന് വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി സ്‌പൈസ്‌ജെറ്റ് ഫ്‌ലീറ്റ് വികസിപ്പിച്ചു. ഒരു ചെക്ക് കമ്പനിയിൽ നിന്നാണ് മൂന്ന് ബോയിംഗ് 737 വിമാനങ്ങൾ വെറ്റ് ലീസിന് എടുത്തിട്ടുള്ളത്. വെറ്റ് ലീസ് ആയതിനാൽ ചെക്ക് പൈലറ്റുമാരായായിരിക്കും വിമാനം പറത്തുക.

ഇപ്പോൾ 17 ബോയിംഗ് 737 വിമാനങ്ങളും 15 ബൊംബാർഡിയർ ക്യു400 വിമാനങ്ങളുമാണ് ഫ്‌ലീറ്റിലുള്ളത്. സമ്മർ ഷെഡ്യൂളിൽ 270 ഫ്‌ലൈറ്റുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.