ജി. ശ്രീറാം ധനലക്ഷ്മി ബാങ്ക് എംഡി

Posted on: April 5, 2015

DhanlaxmiBank-G.Sriram-Big

തൃശൂർ : ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ജി. ശ്രീറാം നാളെ ചുമതലയേൽക്കും. കാനറ ബാങ്ക് മുംബൈ സർക്കിൾ ചീഫ് ജനറൽമാനേജരായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. പി.ജി. ജയകുമാർ വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.

ധനലക്ഷ്മി ബാങ്കിൽ 1977 ൽ ഔദ്യോഗികജീവിതം ആരംഭിച്ച ജയകുമാർ 37 വർഷത്തെ സേവനത്തിനു ശേഷമാണ് പടിയിറങ്ങുന്നത്. 2012 ലാണ് എംഡിയും സിഇഒയുമായി ജയകുമാർ ചുമതലയേറ്റത്.