ജാക്ക് മാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു

Posted on: March 31, 2015

Jack-Ma-meets-Modi-Big

ന്യൂഡൽഹി : ചൈനീസ് ഇ-കൊമേഴ്‌സ് ഭീമൻ ആലിബാബയുടെ ചെയർമാൻ ജാക്ക് മാ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ച ഫലപ്രദമെന്ന് ജാക്ക് മാ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ എങ്ങനെ പിന്തുണയ്ക്കാനാവുമെന്ന കാര്യമാണ് മോദിയുമായി ചർച്ച ചെയ്തതെന്ന് ആലിബാബ ഗ്രൂപ്പ് പ്രതികരിച്ചു.

നാലു മാസത്തിനിടെ രണ്ടാം തവണയാണ് ജാക്ക് മാ ഇന്ത്യ സന്ദർശിക്കുന്നത്. കഴിഞ്ഞ നവംബറിലെ ആദ്യ സന്ദർശനത്തിനിടെ ജാക്ക് പ്രധാനമന്ത്രിയെ കണ്ടിരുന്നില്ല. മൂന്നു വർഷത്തിനുള്ളിൽ ആഗോളതലത്തിലേക്ക് വളരാനാണ് ആലിബാബ ലക്ഷ്യമിടുന്നത്.