കുവൈറ്റ് എയർവേസിന്റെ രണ്ടാമത്തെ കൊച്ചി-കുവൈറ്റ് സർവീസ് 30 മുതൽ

Posted on: March 28, 2015

Kuwait-Airways-Airbus-A320-

കൊച്ചി : കുവൈറ്റ് എയർവേസ് മാർച്ച് 30 മുതൽ കൊച്ചി – കുവൈറ്റ് സെക്ടറിൽ രണ്ടാമത്തെ സർവീസ് ആരംഭിക്കും. 2002 ലാണ് കുവൈറ്റ് എയർവേസ് കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ചത്. 117 ഇക്‌ണോമി ക്ലാസ് സീറ്റുകളും 16 ബിസിനസ് ക്ലാസ് സീറ്റുകളുമുള്ള എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്കുള്ള ആദ്യ സർവീസ് ഇന്ത്യൻ സമയം പുലർച്ചെ 5.50 നും രണ്ടാമത്തെ സർവീസ് രാവിലെ 7.15 നും പുറപ്പെടും. കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ സർവീസ് പുലർച്ചെ 4.50 നും രണ്ടാമത്തെ സർവീസ് രാവിലെ 6.15 നും കൊച്ചിയിൽ എത്തും. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും കുവൈറ്റ് എയർവേസ് സർവീസ് നടത്തുന്നുണ്ട്.