വൺ നമ്പർ, വൺ വേൾഡ്, സിം കാർഡുമായി ടോക്ക് മോർ

Posted on: March 27, 2015

Talk-More-SIM-big

കൊച്ചി : വിദേശ യാത്ര ചെയ്യുന്നവർക്ക് അന്താരാഷ്ട്ര റോമിങ്ങ് നിരക്കുകൾ ഗണ്യമായി കുറക്കാനായി ടോക്ക് മോർ കമ്യൂണിക്കേഷൻസ് സവിശേഷമായ സിം കാർഡ് അവതരിപ്പിച്ചു. വൺ നമ്പർ, വൺ വേൾഡ്, വൺ ഐഡന്റിറ്റി എന്ന ആശയവുമായി അവതരിപ്പിക്കുന്ന ഈ സിം കാർഡ് ആഗോള തലത്തിൽ സഞ്ചരിക്കുന്നവരുടെ റോമിങ്ങ് ചെലവുകൾ ലാഭിക്കാൻ ഏറെ സഹായകരമാണ്. വടക്കേ അമേരിക്ക, യൂറോപ്പ്, യു. കെ, മധ്യ പൂർവേഷ്യ, ദക്ഷിണ-പൂർവേഷ്യ, ചൈന എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് നാട്ടിലുള്ള തങ്ങളുടെ സുഹൃത്തുക്കളും കുടുംബവുമായി നാലു രൂപ നിരക്കിൽ ബന്ധപ്പെടാനും സൗജന്യ ഇൻ കമിങ്ങ് കോളുകൾ ആസ്വദിക്കാനും കഴിയും.

പ്രാരംഭ ആനുകൂല്യമായി ഈ പുതിയ സിം കാർഡ് ആയിരം രൂപയും നികുതികളും നൽകി ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ആയിരം രൂപയുടെ പൂർണ ടോക്ക് ടൈമും ലഭിക്കും. രണ്ടായിരം രൂപയ്ക്ക് രണ്ടായിരം രൂപയുടെ ടോക്ക് ടൈം ലഭിക്കും. ഇതിനു പുറമെ ലൈഫ് ടൈം കാലാവധിയുള്ളതും വാടക ചെലവുകൾ ഇല്ലാത്തതുമാണ് ഈ സിം കാർഡ്. ഡയറക്ട് ഡയലിങ്ങ്, കോൾ ബാക്ക്, വൈ-ഫൈ, 3 ജി എന്നിങ്ങനെ ഉപഭോക്താവിന്റെ താത്പ്പര്യമനുസരിച്ച് കോളുകൾ നടത്താനുള്ള സംവിധാനം ഇതിലുണ്ടെന്ന് പ്രമോട്ടർമാർ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുക്കുന്ന രീതി അനുസരിച്ച് നിരക്കുകളിലും വ്യത്യാസം ഉണ്ടാകും. പോൾ മർച്ചന്റ് സ്റ്റോറുകളിൽ ഈ സിം കാർഡ് ലഭ്യമാകും. +91 7932455091, +91 7932455092 എന്നീ കോൾ സെന്റർ നമ്പറുകളിലും [email protected]എന്ന ഇമെയിലിലോ www.talk-more.in എന്ന സൈറ്റിലോ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.