മുദ്ര ബാങ്ക് ഏപ്രിൽ 8 ന് പ്രവർത്തനമാരംഭിക്കും

Posted on: March 26, 2015

Mudra-Bank-Big

ന്യൂഡൽഹി : മുദ്ര ബാങ്ക് ( മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് ആൻഡ് റിഫൈനാൻസ് ഏജൻസി) ഏപ്രിൽ 8 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് ധനകാര്യസേവന സെക്രട്ടറി ഹസ്മുഖ് അദിയ പറഞ്ഞു. അരുൺ ജയ്റ്റ്‌ലിയുടെ 2015-16 ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് മുദ്ര ബാങ്ക് രൂപീകരിച്ചത്.

തുടക്കത്തിൽ സിഡ്ബിയുടെ സബ്‌സിഡിയറിയായ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപന (എൻബിഎഫ്‌സി) മായിരിക്കും മുദ്ര ബാങ്ക്. മുദ്ര ബാങ്ക് യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ 5.77 കോടി ചെറുകിട ബിസിനസ് യൂണിറ്റുകൾക്ക് ചുരങ്ങിയ നിരക്കിൽ വായ്പ ലഭ്യമാക്കാനാകും.