ഊബർ, ഒലെ ആപ്പുകൾ നിരോധിക്കണമെന്ന് ഡൽഹി ഗവൺമെന്റ്

Posted on: March 25, 2015

Web-based-taxi-companies-biന്യൂഡൽഹി : റേഡിയോ ടാക്‌സികളായ ഊബറിന്റെയും ഒലെയുടേയും മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന് ഡൽഹി ഗവൺമെന്റ് കേന്ദ്ര ഐടി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ വെബ് ബേസ്ഡ് ടാക്‌സികൾക്ക് ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.

യാത്രക്കാരിയെ ഡ്രൈവർ മാനഭംഗപ്പെടുത്തിയതിനെ തുടർന്ന് ഓൺലൈൻ ടാക്‌സികൾക്ക് ടാക്‌സി ഓപറേഷന് ആവശ്യമായ ലൈസൻസ് ഇല്ലെന്നുള്ള കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം കൊണ്ടുവന്നത്.