സിൻഡിക്കേറ്റ് ബാങ്ക് 500 പുതിയ ശാഖകൾ തുറക്കും

Posted on: March 25, 2015

Syndicate-Bank-Logo-Big

മണിപ്പാൽ : സിൻഡിക്കേറ്റ് ബാങ്ക് അടുത്ത ധനകാര്യവർഷം 300-500 പുതിയ ശാഖകൾ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി. കെ. ശ്രീവാസ്തവ പറഞ്ഞു. 3,500 ശാഖകളാണ് ഇപ്പോഴുള്ളത്.13 മിഡ് കോർപറേറ്റ് ബ്രാഞ്ചുകൾ അടുത്ത മൂന്നുമാസത്തിനുള്ളിൽ ആരംഭിക്കും.

വികസനത്തിന്റെ ഭാഗമായി 5,000 ജീവനക്കാരെ പുതുതായി നിയമിക്കും കഴിഞ്ഞവർഷവും 5,000 പേരെ റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചെങ്കിലും 4,000 പേരെ മാത്രമെ നിയമിക്കാൻ കഴിഞ്ഞുള്ളുവെന്നും ടി. കെ. ശ്രീവാസ്തവ പറഞ്ഞു.

സിൻഡിക്കേറ്റ് ബാങ്ക് ഇതേവരെ 25 ലക്ഷം ജൻധൻയോജന അക്കൗണ്ടുകൾ തുറന്നു. ഇവയിൽ 60 ശതമാനവും സീറോ ബാലൻസ് അക്കൗണ്ടുകളാണ്.എല്ലാ അക്കൗണ്ട് ഉടമകൾക്കും റുപേ കാർഡുകൾ വിതരണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.