സച്ചിൻ ടെൻഡുൽക്കർ ആസ്റ്റർ ഫാർമസിയുടെ ബ്രാൻഡ് അംബാസഡർ

Posted on: March 23, 2015

Aster-DM-Healthcare-Group-S

ദുബൈ : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ ഭാഗമായ ആസ്റ്റർ ഫാർമസിയുടെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ പ്രഖ്യാപിച്ചു. ആസ്റ്റർ ഫാർമസിയുടെ അബുദാബി ഹംദാൻ സ്ട്രീറ്റിലുള്ള 150 ാം ശാഖ സച്ചിൻ ടെൻഡുൽക്കർ ഉദ്ഘാടനം ചെയ്തു.

ഭാരതരത്‌നം സച്ചിൻ ടെൻഡുൽക്കറെ പങ്കാളിയായി ലഭിച്ചതിൽ അങ്ങേയറ്റത്തെ അഭിമാനവും ആഹ്ലാദവുമുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധത സംരംഭങ്ങളുടെ സന്ദേശങ്ങം പ്രചരിപ്പിക്കുന്നതിലും സച്ചിൻ സജീവ പങ്കാളിയാകും. ഇന്ത്യയിൽ ചികിത്സാ സഹായമർഹിക്കുന്ന രോഗികൾക്കായി ഒരു മില്യൺ ദിർഹം മൂല്യമുള്ള സേവനങ്ങൾ ടെൻഡുൽക്കറും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറും സഹകരിച്ച് നൽകുമെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

Aster-DM-Healthcare-Sachin-

ആസ്റ്റർ ഫാർമസിയുടെ ബ്രാൻഡ് അംബാസഡറായി ചുമതലയേൽക്കുന്നതിൽ അതീവ സന്തുഷ്ടനാണെന്ന് സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു. 1989 ലാണ് ഞാൻ ഇന്ത്യയ്ക്കു വേണ്ടി കളിച്ചുതുടങ്ങിയത്. അതേ വർഷം തന്നെയാണ് ആസ്റ്റർ ഫാർമസിയും പ്രവർത്തനം ആരംഭിക്കുന്നത്. ഞങ്ങൾ രണ്ടു പേർക്കും വിജയകരമായ ഒരു യാത്രയുടെ തുടക്കമായിരുന്നുവെന്ന് സച്ചിൻ ചൂണ്ടിക്കാട്ടി.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡയറക്ടർ അനൂപ് മൂപ്പൻ, ഗ്രൂപ്പ് ഡയറക്ടർ ടി. ജെ. വിൽസൺ, ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഫാർമസി സിഇഒയും അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമായ ജോബിലാൽ വി. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.