കല്യാൺ സിൽക്‌സിന്റെ തൊടുപുഴ ഷോറൂം തുറന്നു

Posted on: March 19, 2015

Kalyan-Silks-Thodupuzha-Ina

തൊടുപുഴ : കല്യാൺ സിൽക്‌സിന്റെ 19-ാം ഷോറൂം തൊടുപുഴയിൽ സിനിമാതാരവും കല്യാൺ സിൽക്‌സ് ബ്രാൻഡ് അംബാസഡറുമായ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു.

തൊടുപുഴ മുനിസിപ്പൽ ചെയർമാൻ വി. എം. ഹാരിദും വൈസ് ചെയർപേഴ്‌സൺ ഷീജ ജയനും ആശംസയർപ്പിച്ചു. കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ, ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാൻ കല്യാണരാമൻ, ടി. എസ്. അനന്തരാമൻ, ടി. എസ്. ബാലരാമൻ, ടി. എസ്. രാമചന്ദ്രൻ തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.

200 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെയുള്ള നിരക്കുകളിൽ രണ്ടു ലക്ഷത്തിൽപ്പരം സാരികളും യൂത്തിന്റെ അഭിരുചിക്കനുസൃതമായൊരുക്കിയ 150 രൂപ മുതൽ 25,000 രൂപ വരെയുള്ള ലേഡീസ് വെയറും കുട്ടികൾക്കായി 200 രൂപ മുതൽ 5,000 രൂപ വരെയുള്ള കിഡ്‌സ് വെയറും ഇന്ത്യയിലെ മുൻനിര ബ്രാൻഡുകളുടെ 200 രൂപ മുതൽ 30,000 രൂപ വരെയുള്ള മെൻസ് കളക്ഷനുകളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. നാലു നിലകളിലായി ഒരുക്കിയ ഷോറൂമിൽ ഒരേസമയം 200 വെഡിംഗ് പർച്ചേസുകൾ നടത്താൻ സൗകര്യമുണ്ട്. 100 കാറുകൾക്കുള്ള പാർക്കിംഗുമുണ്ട്.

TAGS: Kalyan Silks |