അല്ലു അർജുൻ ഹീറോമോട്ടോകോർപ് ബ്രാൻഡ് അംബാസഡർ

Posted on: March 3, 2015

Heromoto-Allu-Arjun-big

കൊച്ചി : ഹീറോ മോട്ടോ കോർപ് തങ്ങളുടെ പ്രാദേശിക ബ്രാൻഡ് അംബാസഡറായി ദക്ഷിണേന്ത്യൻ സൂപ്പർ താരം അല്ലു അർജുനെ നിയമിച്ചു.

തെലുങ്ക് സിനിമയിൽ തരംഗമായ അല്ലു അർജുന് തമിഴകത്തും കേരളത്തിലും നിറയെ ആരാധകരുണ്ട്. അല്ലു അർജുനും, ഹീറോയുടെ 125 സിസി ഗ്ലാമർ മോട്ടോർ സൈക്കിളും കഥാപാത്രങ്ങളാകുന്ന പരസ്യ കാമ്പൈയിൻ തായ്‌ലൻഡിലെ മനോഹര ലൊക്കേഷനുകളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിക്കഴിഞ്ഞു. പരസ്യ ഏജൻസിയായ ജെഡബ്ലിയുടി ആണ് ഹീറോ-അല്ലു അർജുൻ പരസ്യങ്ങൾ അണിയിച്ചൊരുക്കുന്നത്.

റേസ്ഗുറാം, ജൂലൈ, ആര്യ1, ആര്യ2, പരുഗു, ദേശമുദുരു തുടങ്ങിയ സൂപ്പർ ഹിറ്റുകളിലൂ ടെ തെലുഗു സിനിമ കീഴടക്കിയ അല്ലു അർജുൻ, ടൈഗർ വുഡ്‌സ്, ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ സർദാർ സിംഗ്, ബോളിവുഡിലെ താരം ആലിയ ഭട്ട് എന്നിവർക്കു പിന്നാലെ ഹീറോയുടെ പുതിയ മുഖമാകുന്നത് ബ്രാൻഡിന് ദക്ഷിണേന്ത്യൻ വിപണിയിൽ മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.