സന്തുലിതമായ ബജറ്റെന്ന് ഡോ. ആസാദ് മൂപ്പൻ

Posted on: March 2, 2015

Dr.-Azad-Moopen-big-a

ദുബൈ : വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും ഊന്നൽ നൽകുന്ന സന്തുലിതമായ ബജറ്റാണ് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അവതരിപ്പിച്ചിട്ടുള്ളതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു.

ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിനുള്ളിൽ നികുതി ഇളവ് 15,000 ൽ നിന്ന് 25,000 രൂപയായി വർധിപ്പിച്ചത് കൂടുതൽ പേർ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടാൻ ഇടയാക്കും. കേരളത്തിന് എയിംസ് നിഷേധിക്കപ്പെട്ടത് നിർഭാഗ്യകരമായി. അതേസമയം നിഷിനെ സർവകലാശാലയാക്കാനുള്ള പ്രഖ്യാപനം സ്വാഗതാർഹമാണെന്നും ഡോ. മൂപ്പൻ പറഞ്ഞു. വിസ ഓൺ അറൈവൽ സൗകര്യം 150 രാജ്യങ്ങളിലെ പൗരൻമാർക്കു കൂടി ലഭ്യമാക്കാനുള്ള തീരുമാനം ഹെൽത്ത് ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിതെളിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.