അരവിന്ദ് കെജരിവാൾ സത്യപ്രതിജ്ഞ ചെയ്തു

Posted on: February 14, 2015

Arvind-Kejriwal-takes-oath-

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ സത്യപ്രതിജ്ഞ ചെയ്തു. കെജരിവാളിനൊപ്പം ആറ് മന്ത്രമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ആഭ്യന്തരം, ധനകാര്യം, ഊർജ്ജം എന്നീ വകുപ്പുകൾ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകൾ കൈകാര്യം ചെയ്യും.

ജിതേന്ദർ തോമർ (നിയമം), ഗോപാൽ റായ് (ഗതാഗതം), സന്ദീപ് കുമാർ (വനിതാ-ശിശുക്ഷേമം), സത്യേന്ദ്ര ജയിൻ (ആരോഗ്യം, വ്യവസായം), അസിംഖാൻ (ഭക്ഷ്യം) എന്നിവരാണ് മറ്റു മന്ത്രിമാർ. രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ ലഫ്. ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ രാവിലെ മുതൽ ജനങ്ങൾ രാംലീല മൈതാനിയിലേക്ക് ഒഴുകി എത്തുകയായിരുന്നു. ആംആദ്മി സർക്കാരിൽ വനിതാ പ്രാതിനിധ്യമില്ലെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.