ഇടുക്കിയിലും വയനാട്ടിലും നാളെ എൽഡിഎഫ് ഹർത്താൽ

Posted on: October 17, 2013

Minicivilstation-tdpaമാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ഇടുക്കി, വയനാട് ജില്ലകളിൽ ഇടതുമുന്നണി ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.  പാൽ, പത്രം തുടങ്ങിയ അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പശ്ചിമഘട്ടം മുഴുവൻ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നു നിർദേശിക്കുന്നതാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. റിപ്പോർട്ട് ചർച്ചചെയ്യാൻ മുഖ്യമന്ത്രി തിങ്കളാഴ്ച വിളിച്ചിട്ടുള്ള സർവകക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നും ഇടതുമുന്നണി വ്യക്തമാക്കിയിട്ടുണ്ട്.

TAGS: LDF Harthal |