കിയ മോട്ടോഴ്‌സ് ഇന്ത്യയിലേക്ക്

Posted on: January 22, 2015

KIA-Motors-Picanto-big

കൊറിയൻ ഓട്ടോമൊബൈൽ കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവയാണ് സ്വന്തം ഫാക്ടറി ആരംഭിക്കാൻ കിയയെ പ്രേരിപ്പിക്കുന്നത്.

ഹ്യൂണ്ടായ് മോട്ടോർ കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് കിയ മോട്ടോഴ്‌സ്. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ മുൻ തലവൻ പാർക്ക് ഹാൻ വു ആണ് കിയ മോട്ടോഴ്‌സിന്റെ സിഇഒ. ചൈനയിലും റഷ്യയിലും വില്പന കുറഞ്ഞതും ഇന്ത്യയിലേക്ക് തിരിയാൻ കമ്പനിയെ നിർബന്ധിതമാക്കുന്നു.