ലുലു എക്‌സ്‌ചേഞ്ച് 100 മത് ശാഖ തുറന്നു

Posted on: January 18, 2015

Lulu-Exchange-100-th-branch

അബുദാബി : ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് നൂറാമത് ശാഖ തുറന്നു. അബുദാബി ഹംദാൻ സ്ട്രീറ്റിൽ ആരംഭിച്ച ശാഖയുടെ ഉദ്ഘാടനം ഹമദ് അൽ ധർമാകി നിർവഹിച്ചു. ഇന്ത്യൻ അംബാസഡർ ടി. പി. സീതാരാമൻ, ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

അഞ്ചു വർഷത്തിനുള്ളിൽ ഏഴ് രാജ്യങ്ങളിലായി ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ചിന് 100 ശാഖകൾ തുറക്കാനായത് വലിയൊരു നാഴികക്കല്ലാണെന്ന് ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു.

വിദേശനാണ്യ ആവശ്യങ്ങൾക്കും റെമിറ്റൻസിനുമുള്ള വൺ സ്റ്റോപ്പ് ഷോപ്പാണ് ലുലു എക്‌സ്‌ചേഞ്ച് എന്ന് ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് സിഇഒ അദീബ് അഹമ്മദ് പറഞ്ഞു. 2009 ൽ അബുദാബി അൽ വഹദ മാളിലാണ് ലുലു എക്‌സ്‌ചേഞ്ചിന്റെ ആദ്യ ശാഖ തുറന്നത്. ഇന്ന് യുഎഇ യിൽ മാത്രം 30 ശാഖകളുണ്ട്. കൂടാതെ ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്‌റിൻ, ഇന്ത്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ എക്‌സ്‌ചേഞ്ചിന്റെ പ്രവർത്തനം വ്യാപിപ്പിച്ചതായി അദീബ് അഹമ്മദ് ചൂണ്ടിക്കാട്ടി.