തിരുമലയിൽ നടവരവ് 832 കോടി

Posted on: January 3, 2015

Lord-Venkateswara-temple-Ti

തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ 2014 ലെ നടവരവ് 832 കോടി രൂപ. ഹൈദരബാദിൽ നിന്നും 550 കിലോമീറ്റർ അകലെയുള്ള തിരുമലയിൽ കഴിഞ്ഞവർഷം 2.26 കോടി ഭക്തൻമാർ ദർശനം നടത്തി. 2014-15 ധനകാര്യവർഷം 900 കോടിയുടെ നടവരവാണ് തിരുമല-തിരുപ്പതി ദേവസ്ഥാനം പ്രതീക്ഷിക്കുന്നത്.

പ്രസാദമായി 9 കോടി ലഡു വില്പന നടത്തി. 1.5 കോടി ഭക്തൻമാർ തലമുണ്ഡനം ചെയ്തു. 1.86 കോടി പേർക്ക് അന്നദാനം നടത്തി.

2013-14 ലെ മൊത്തം വരുമാനം 2,263 കോടി രൂപയായിരുന്നു.2014-15 ൽ 2401 കോടി രൂപയുടെ മൊത്തവരുമാനമാണ് പ്രതീക്ഷിക്കുന്നത്.