സ്‌പൈസ്‌ജെറ്റ് ജനുവരി 31 വരെ 628 ഫ്‌ളൈറ്റുകൾ റദ്ദാക്കി

Posted on: December 31, 2014

Spicejet-Closed-Counters-Bi

സ്‌പൈസ്‌ജെറ്റ് ഡിസംബർ 12 മുതൽ ജനുവരി 31 വരെ 628 ഫ്‌ളൈറ്റുകൾ റദ്ദാക്കി. 488 ആഭ്യന്തര ഫ്‌ളൈറ്റുകളും കാബൂൾ, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കുള്ള 140 ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയിട്ടുള്ളത്.

ചെന്നൈ, ഡൽഹി, കോൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള ഫ്‌ളൈറ്റുകളും കാൻസൽ ചെയ്തവയിൽ ഉൾപ്പെടുന്നു. നേരത്തെ ഡിസംബർ 9 മുതൽ 31 വരെ പ്രതിദിനം 80 ഫ്‌ളൈറ്റുകൾ വീതം റദ്ദാക്കിയിരുന്നു.