കൊച്ചി മെട്രോ തൊഴിലാളികൾക്ക് മുത്തൂറ്റിന്റെ നവവത്സര സമ്മാനം

Posted on: December 29, 2014

Muthoot-Finance-kochi-metro

കൊച്ചി മെട്രോ നിർമാണത്തൊഴിലാളികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത് നവവത്സരാഘോഷത്തിൽ പങ്കുചേരാൻ മുത്തൂറ്റ് ഫിനാൻസ് അവസരമൊരുക്കി. ആഘോഷങ്ങൾക്കു സമയം മാറ്റി വയ്ക്കാൻ സാധിക്കാത്ത ഇതര സംസ്ഥാന സംസ്ഥാനക്കാരാണ് മെട്രോ നിർമ്മാണത്തൊഴിലാളികളിലേറെയും. അവരോടുള്ള കൊച്ചി നിവാസികളുടെ സ്‌നേഹപ്രകടനത്തിന്റെ കൂടി ഭാഗമായി മുത്തൂറ്റ് ഫിനാൻസ് നൽകിയ സമ്മാനങ്ങൾ.

മുത്തൂറ്റ് ഫിനാൻസ് എം ഡി ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് സമ്മാന വിതരണം നടത്തി. കൊച്ചി മെട്രോ പ്രോജക്റ്റ് സേഫ്ടി ഓഫീസർ ഹിരൺ, മുത്തൂറ്റ് ഫിനാൻസ് സി എം ഒ ചെറിയാൻ പീറ്റർ, എ ജി എം ബാബു ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.