സഞ്ജീവ് സരിൻ ടാറ്റാ കോഫി സിഇഒ

Posted on: December 29, 2014

Sanjiv-Sarin-Tata-Coffee-cs

ടാറ്റാ കോഫി മാനേജിംഗ് ഡയറക്ടറും സിഇഒ യുമായി സഞ്ജീവ് സരിനെ നിയമിച്ചു. ജനുവരി 8 ന് ചുമതലയേൽക്കും. ഹമീദ് ഹഖ് വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. നിലവിൽ സഞ്ജീവ് സരിൻ ടാറ്റാ ഗ്ലോബൽ ബിവറേജസിന്റെ സൗത്ത് ഏഷ്യ റീജണൽ പ്രസിഡന്റായിരുന്നു. നേരത്തെ ടാറ്റാ കോഫി എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.