ശ്രീധരീയം സെന്റർ ഓഫ് എക്‌സലൻസ് സമർപ്പണം 13-ന്

Posted on: October 11, 2013

Sreedhariyamആയുർവേദ നേത്രചികിത്സാരംഗത്തു പ്രവർത്തിക്കുന്ന കൂത്താട്ടുകുളത്തെ ശ്രീധരീയം ഐ ഹോസ്പിറ്റൽ കേന്ദ്രഗവൺമെന്റിന്റെ സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ആയുർവേദിക് ഒപ്താൽമോളജി 13-ന് രാഷ്ട്രത്തിനു സമർപ്പിക്കും. ശ്രീധരീയം ആശുപത്രി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് സമർപ്പണം നിർവഹിക്കും.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ആയുഷ് വിഭാഗമാണ് ശ്രീധരീയത്തെ സെന്റർ ഓഫ് എക്‌സലൻസ് ആയി അംഗീകരിച്ച് ധനസഹായം നൽകിയത്. ഇന്ത്യയിൽ ആയുർവേദ നേത്രചികിത്സാരംഗത്തെ ഏക സെന്റർ ഓഫ് എക്‌സലൻസാണ് ശ്രീധരീയം. 350 കിടക്കകളുള്ള ശ്രീധരീയം ആയുർവേദ ആശുപത്രിക്കു ലഭിച്ച എൻഎബിഎച്ച് അക്രഡിറ്റേഷന്റെ പ്രഖ്യാപനം ജോസ് കെ. മാണി എംപി നിർവഹിക്കും. ശ്രീധരീയം ചീഫ് ഫിസിഷ്യനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ.പി.പി. നമ്പൂതിരി സ്വാഗതം പറയും. ചെയർമാൻ എൻ.പി. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. സാജുപോൾ എംഎൽഎ വിശിഷ്ടാതിഥിയായിരിക്കും.

കാഷ്യു കോർപറേഷൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, കുഹാസ് പ്രോവൈസ് ചാൻസലർ ഡോ. സി. രത്‌നാകരൻ തുടങ്ങിയവർ ആശംസകൾ നേരും. ഹരി എൻ. നമ്പൂതിരി കൃതജ്ഞത രേഖപ്പെടുത്തും.

TAGS: Sreedhareeyam |