സർവീസുകൾ വൈകുന്നേരം പുനരാരംഭിക്കുമെന്ന് സ്‌പൈസ്‌ജെറ്റ് സിഒഒ

Posted on: December 17, 2014

Spicejet-stranded-passenger

ഇന്ധനം കിട്ടാതെ കാൻസൽ ചെയ്ത സ്‌പൈസ്‌ജെറ്റ് സർവീസുകൾ ഇന്നു വൈകുന്നേരം നാലുമണിക്ക് ശേഷം പുനരാരംഭിക്കുമെന്ന് ചീഫ് ഓപറേറ്റിംഗ് ഓഫീസർ സഞ്ജീവ് കപൂർ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ പ്രശ്‌നം പരിഹരിച്ചോയെന്ന് കപൂർ വ്യക്തമാക്കിയില്ല.

ഇന്നലെ രാവിലെ മുതലാണ് സ്‌പൈസ് ജെറ്റ് സർവീസുകൾ വ്യാപകമായി കാൻസൽ ചെയ്യപ്പെട്ടത്. ബുക്ക് ചെയ്ത യാത്രക്കാർ ഫ്‌ളൈറ്റുകൾ കാൻസൽ ചെയ്തതോടെ എയർപോർട്ടുകളിൽ ബഹളംവയ്ക്കുകയാണ്.

കാഷ് ആൻഡ് കാരി അടിസ്ഥാനത്തിലാണ് മാസങ്ങളായി സ്‌പൈസ്‌ജെറ്റ് ഇന്ധനം വാങ്ങിയിരുന്നത്. 14 കോടി രൂപയുടെ കുടിശിക എണ്ണക്കമ്പനികൾക്ക് നൽകാനുണ്ട്.

TAGS: Spicejet |