ഗോദറെജ് പ്രോപ്പർട്ടീസ് ഗൾഫ് വിപണികളിലേക്ക്

Posted on: December 14, 2014

Godrej-Properties-Big

ഗൾഫ് റിയൽഎസ്റ്റേറ്റ് വിപണിയിൽ സജീവമാകുന്നതിന്റെ ഭാഗമായി ഗോദറെജ് പ്രോപ്പർട്ടീസ് ദുബായിൽ ഓഫീസ് തുറന്നു. ഗോദറെജ് പ്രോപ്പർട്ടീസിന്റെ ആദ്യ അന്താരാഷ്ട്ര പ്രതിനിധി ഓഫീസാണിത്. പ്രോപ്പർട്ടി എക്‌സിബിഷനുകളിലൂടെയാണ് ഇത്രയും കാലം ഗോദറെജ് വിപണനം നടത്തിയിരുന്നത്.

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വിദേശഇന്ത്യക്കാർക്കിടയിൽ പ്രവർത്തനം ശക്തമാക്കുമെന്ന് ഗോദറെജ് പ്രോപ്പർട്ടീസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ഗിരീഷ് ഷാ പറഞ്ഞു.