25
Thursday
April 2024
April 2024
കുടിശികതീർക്കാൻ പ്രമോട്ടർമാർ പണംമുടക്കുമെന്ന് സ്‌പൈസ്‌ജെറ്റ്
Posted on: December 13, 2014
ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രമോട്ടർമാർ പണം മുടക്കുമെന്ന് സ്‌പൈസ്‌ജെറ്റ് സിഒഒ സഞ്ജീവ് കപൂർ. എന്നാൽ എത്ര തുക മുടക്കുമെന്ന് സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കിയിട്ടില്ല. കുടിശിക തീർക്കാൻ തിങ്കളാഴ്ചവരെയാണ് സ്‌പൈസ്‌ജെറ്റിന് ഡിജിസിഎ സമയമനുവദിച്ചിട്ടുള്ളത്. 1630 കോടി രൂപയുടെ കുടിശികയുണ്ടെന്നാണ് ഡിജിസിഎയുടെ നിഗമനം. വെള്ളിയാഴ്ച സഞ്ജീവ് കപൂർ സിവിൽവ്യോമയാന സെക്രട്ടറി വി. സോമസുന്ദരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
News in this Section