സിബിഎസ്ഇ സ്‌കൂൾ പ്രിൻസിപ്പൽമാരുടെ സംസ്ഥാനസമ്മേളനം

Posted on: December 13, 2014

CBSE-Principals-Meet-Big

സിബിഎസ്ഇ സ്‌കൂൾ പ്രിൻസിപ്പൽമാരുടെ എട്ടാമത് സംസ്ഥാനസമ്മേളനം കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. സ്‌റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മോട്ടിവേഷണൽ സ്പീക്കർ ശിവ് ഖേര, മാത്യു ജെ. മണിമല (ഐഐഎം ബാംഗളൂർ) ഡോ. രാജൻ ഗുരുക്കൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

മഹേഷ് ഡി. ധർമ്മാധികാരി, സംസ്ഥാന പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി കെ. എ. ഫ്രാൻസീസ്, ട്രഷറർ ബ്രദർ പി. ടി. വർക്കി, ഫെഡറിക് ലിയോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.