കൊച്ചി മെട്രോയുടെ കരാർ ജാക്‌സൺ ഗ്രൂപ്പിന്

Posted on: December 10, 2014

Jackson-Group-Logo-big

മെട്രോ റെയിൽ പ്രോജക്ടിന്റെ ഒന്നാം ഘട്ട മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് (എം.ഇ.പി) ജോലികൾ നടത്തുന്നതിനുള്ള കരാർ മുംബൈയിലെ ജാക്‌സൺ ഗ്രൂപ്പിന് ലഭിച്ചു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിൽ നിന്നും (ഡിഎംആർസി) 110 കോടി രൂപയുടെ കരാർ ലഭിച്ചത്.

ആലുവായ്ക്കും പേട്ടയ്ക്കും ഇടയ്ക്കുള്ള 22 മെട്രോ സ്റ്റേഷനുകളിലേയ്ക്കും മുട്ടം ഡിപ്പോയിലേക്കും ആവശ്യമായ ഡിജി സെറ്റുകൾ, ഇ ആൻഡ് എം, ഫയർ ഡിറ്റക്ഷൻ സംവിധാനം എന്നിവ നൽകുന്നതിനാണ് കരാർ. സ്വിച്ച് ഗിയർ പാനൽ, ഡിസ്ട്രിബ്യൂഷൻ പാനൽ, കേബിളിങ്ങ്, ലൈറ്റിങ്ങ്, ഫാൻ, എർത്തിങ്ങ്, യു.പി.എസ്, ഇൻവെർട്ടർ, എയർ കണ്ടീഷനിങ്ങ്, ഫയർ അലാറം, പാനൽ ഫ്‌ളഡിംഗ് , ട്യൂബ് സിസ്റ്റം , ഇഒറ്റി ക്രെയിൻ, എയർ കംപ്രസർ, റൂഫ് ടോപ്പ് സോളാർ എന്നിവയും കരാറിൽ ഉൾപ്പെടുന്നു.

ജാക്‌സൺ ഗ്രൂപ്പിന്റെ കാര്യക്ഷമതയ്ക്കും പ്രതിബദ്ധതയ്ക്കും ലഭിച്ച അംഗീകാരമാണ് ഡി.എം.ആർ.സി യുടെ കരാർ എന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ സമീർ ഗുപ്ത പറഞ്ഞു. ന്യൂഡൽഹിയിലെ ഡി.എം.ആർ.സി യുടെ മൂന്ന് കേന്ദ്രങ്ങളിൽ ജാക്‌സൺ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്ന റൂഫ് ടോപ്പ് പി.വി സിസ്റ്റം ഈ ആഴ്ച കമ്മീഷൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.