എഎഐ സ്‌പൈസ്‌ജെറ്റിനുള്ള ക്രെഡിറ്റ് സൗകര്യം പിൻവലിച്ചു

Posted on: December 5, 2014

SpiceJet-Plane-B

എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ സ്‌പൈസ്‌ജെറ്റിനുള്ള ക്രെഡിറ്റ് സൗകര്യം ഇന്നു മുതൽ പിൻവലിച്ചു. വിമാനത്താവളങ്ങൾക്ക് നൽകാനുള്ള ലാൻഡിംഗ് ഫീസ്, പാർക്കിംഗ് ഫീസ് തുടങ്ങിയ പ്രവർത്തനച്ചെലവുകൾ മുൻകൂർ അടച്ചാൽ മാത്രമെ ഇനി മുതൽ സ്‌പൈസ്‌ജെറ്റ് വിമാനങ്ങൾക്ക് പറക്കാൻ അനുമതി ലഭിക്കുകയുള്ളു.

തുടർച്ചയായി അഞ്ചാം ക്വാർട്ടറിലും സ്‌പൈസ്‌ജെറ്റ് നഷ്ടം വരുത്തിയതോടെ വിമാനസർവീസ് താളം തെറ്റിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കാൻസലേഷൻ വർധിച്ചതോടെ ട്രാവൽ ഏജന്റുമാരും യാത്രക്കാരും സ്‌പൈസ്‌ജെറ്റിനെ കൈയൊഴിഞ്ഞു തുടങ്ങി. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ 1,200 കോടി രൂപയാണ് സ്‌പൈസ്‌ജെറ്റിന് ആവശ്യം. വിമാനങ്ങളുടെ എണ്ണം 35 ൽ നിന്ന് 22 കുറച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.