സിബി ആന്റണിക്ക് കേരള കൾച്ചറൽ സെന്റർ പുരസ്‌കാരം

Posted on: November 14, 2014

Siby-Antony-Vadakekkara-big

അമേരിക്കയിലെ മാർലാബ്‌സ് സിഇഒ സിബി ആന്റണി വടക്കേക്കരക്ക് ന്യൂയോർക്ക് ആസ്ഥാനമായുള്ള ദ ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ ആൻഡ് സിവിക് സെന്റർ ഏർപ്പെടുത്തിയ എന്റർപ്രണർഷിപ്പ് പുരസ്‌കാരം. കുറവിലങ്ങാട് വടക്കേക്കര പരേതനായ ബാങ്കർ വി. ജി. ആന്റണിയുടെയും ആലീസിന്റെയും പുത്രനാണ്.

സുരേഷ് നായർ (ബാങ്ക് ഓഫ് അമേരിക്ക) – കോർപറേറ്റ് ലീഡർഷിപ്പ്, ഏബ്രാഹം പന്നിക്കോട്ട് (അമേരിക്കൻ എൻജിനീയറിംഗ് ഗ്രൂപ്പ് ഏക്രോൺ) – എൻജിനീയറിംഗ് ഗീതാമേനോൻ – വിദ്യാഭ്യാസം, ഡോ. ഗബ്രിയേൽ ഡി. റോയ് (ഒഎൻആർ ഗ്ലോബൽ) – സർവീസ് ടു ഗവൺമെന്റ് തുടങ്ങിയവരാണ് മറ്റ് അവാർഡ് ജേതാക്കൾ.