ഇത്തിഹാദ് ഇന്ത്യയിൽ നിന്നും റിക്രൂട്ട്‌മെന്റ് തുടങ്ങി

Posted on: September 25, 2013

Etihad-Airways-Staffവികസനത്തിന്റെ ഭാഗമായി ഇത്തിഹാദ് എയർലൈൻസ് ഇന്ത്യയിൽ നിന്നും കാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ 200 പേരെയാണ് തെരഞ്ഞെടുക്കുന്നത്. ന്യൂഡൽഹി, മുംബൈ ,ബെംഗളുരു എന്നിവിടങ്ങളിലായിരുന്നു  ഇന്റർവ്യു. ആയിരത്തിലേറെ അപേക്ഷകളാണ് ഇന്ത്യയിൽ നിന്നും ലഭിച്ചതെന്ന് ഇത്തിഹാദ് ചീഫ് ഓപറേഷൻസ് ഓഫീസർ റിച്ചാർഡ് ഹിൽ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ടവർക്ക് അബുദാബിയിൽ ആറ് ആഴ്ച്ചത്തെ പരിശീലനം നൽകും. 138 രാജ്യങ്ങളിലെ നാലായിരത്തോളം കാബിൻ ജീവനക്കാരാണ് ഇത്തിഹാദിൽ സേവനമനുഷ്ഠിക്കുന്നത്. 2014 ൽ വൈഡ് ബോഡി എയർക്രാഫ്റ്റ് ഉൾപ്പടെ വലിയ വികസനമാണ് ഇത്തിഹാദ് നടപ്പാക്കാൻ ഉദേശിക്കുന്നത്.

TAGS: Ethihad Airways |