ടൊയോട്ട 1,70,000 കാംറി തിരിച്ചുവിളിച്ചു

Posted on: November 12, 2014

Toyota-Camry-new-Big

ടൊയോട്ട ആഗോളവ്യാപകമായി 1,70,000 കാംറി കാറുകൾ തിരിച്ചുവിളിച്ചു. ബോൾ ജോയിന്റ് തകരാറാണ് കാംറി തിരിച്ചുവിളിക്കാൻ കാരണം. യൂറോപ്പിൽ 1,20,000 ഉം ജപ്പാനിൽ 40,000 ഉം കാംറികളാണ് തിരിച്ചുവിളിക്കുന്നത്. ബോൾ ജോയിന്റ് തകരാറുമൂലം ഡ്രൈവിംഗിനിടെ കാംറിയുടെ നിയന്ത്രണം നഷ്ടമാകുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് തിരിച്ചുവിളിക്കാൻ ആരംഭിച്ചത്.