സെബിറ്റ് ഇന്ത്യയിൽ നിക്ഷേപകരെ ലക്ഷ്യമിട്ട് കേരള ഐടി

Posted on: November 10, 2014

Cebit-india-Logo-big

പ്രമുഖ ഐടി നിക്ഷേപകസംഗമങ്ങളിലൊന്നായ സെബിറ്റ് ഇന്ത്യ 2014 ൽ നിക്ഷേപകരെ ആകർഷിക്കാൻ കേരള ഐടി മേഖലയും. ബംഗലുരുവിൽ 12 മുതൽ 14 വരെയാണ് സെബിറ്റ് ഇന്ത്യ സംഗമം.

ഇൻഫോപാർക്ക് സിഇഒ ഹൃഷികേശ് നായർ, ടെക്‌നോപാർക്ക് സിഇഒ ഗിരീഷ് ബാബു, സൈബർ പാർക്ക് സിഇഒ അജിത്കുമാർ, കേരള സ്റ്റേറ്റ് ഐടി ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡ് എംഡി എസ്. രാംനാഥ് എന്നിവരടങ്ങുന്ന സംഘമാണ് സെബിറ്റിൽ പങ്കെടുക്കുന്നത്.

കേരളത്തിലെ മൂന്നു ഐടി പാർക്കുകളിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതും വിഭാവനം ചെയ്യുന്നതുമായ പദ്ധതികൾ സെബിറ്റിൽ അവതരിപ്പിക്കും. കേരളത്തിലെ ഐടി, ടെലികോം സ്റ്റാർട്ടപ്പുകൾക്ക് സമാന മേഖലയിലെ നിക്ഷേപകർ, ഉപദേഷ്ടാക്കൾ, വിദഗ്ധർ എന്നിവരുമായി ആശയവിനിമയം നടത്തുന്നതിന് സെബിറ്റ് സഹായകമാകും.