സ്‌പൈസ് ജെറ്റ് വിമാനത്തിൽ പോത്ത് ഇടിച്ചു

Posted on: November 7, 2014

Spicejet-SG-622-bigസൂറത്ത് വിമാനത്താവളത്തിൽ ഇന്നലെ രാത്രി ഏഴരയോടെ ടേക്ക് ഓഫിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ പോത്ത് ഇടിച്ചു. ബോയിംഗ് 737 വിമാനത്തിന്റെ എൻജിന് സാരമായ കേടുപറ്റിയെങ്കിലും തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി. 140 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Spicejet-SG-622-Engine-smal

സൂറത്തിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട എസ്.ജി. 622 വിമാനത്തിലാണ് റൺവേയിൽ അലഞ്ഞുതിരിയുകയായിരുന്ന പോത്ത് ഇടിച്ചത്.  അപകടത്തെ തുടർന്ന് സുറത്തിൽ നിന്നുള്ള എല്ലാ സർവീസുകളും സ്‌പൈസ് ജെറ്റ് നിർത്തിവച്ചു. പൂർണമായി ചുറ്റുമതിലോ സുരക്ഷാ ക്രമീകരണങ്ങളോ സൂറത്ത് എയർപോർട്ടിൽ ഇല്ലെന്ന് നേരത്തെ മുതൽ ആക്ഷേപമുണ്ടായിരുന്നു.