ഫട്‌നാവിസ് 12 ന് വിശ്വാസവോട്ടു തേടും

Posted on: November 3, 2014

Devendra-Fadnavis-CS

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് 12 ന് വിശ്വാസ വോട്ടു തേടും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ മാരുടെ സത്യപ്രതിജ്ഞയ്ക്കായി മഹാരാഷ്ട്ര നിയമസഭയുടെ മൂന്നു ദിവസത്തെ സമ്മേളനം 10 ന് ആരംഭിക്കും. 288 അംഗ നിയമസഭയിൽ ബിജെപിക്ക് 121 അംഗങ്ങളുണ്ട്.

എൻസിപിയുടെ 41 എംഎൽഎമാരും ഏഴു സ്വതന്ത്രരും ചെറു പാർട്ടികളുടെ ആറ് എംഎൽഎമാരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 63 അംഗങ്ങളുള്ള ശിവസേന പ്രതിപക്ഷത്ത് ഇരിക്കാനാണ് സാധ്യത.