വാട്സാപ്പിന് ഇന്ത്യയിൽ 70 ദശലക്ഷം ഉപയോക്താക്കൾ

Posted on: November 3, 2014

Whatsapp-big

മൊബൈൽ മെസഞ്ചർ സർവീസായ വാട്‌സാപ്പിന് ഇന്ത്യയിൽ 70 ദശലക്ഷം (ഏഴു കോടി) ഉപയോക്താക്കൾ. ആഗോളതലത്തിൽ വാട്‌സാപ്പ് ഉപയോഗിക്കുന്നവരിൽ പത്തിലൊന്നും ഇന്ത്യയിലാണെന്ന് ബിസിനസ് ഹെഡ് നീരജ് അറോറ പറഞ്ഞു.

ഇന്ത്യ, ബ്രസീൽ തുടങ്ങിയ വിപണികളിൽ വലിയ പ്രതീക്ഷയാണ് വാട്‌സാപ്പിനുള്ളത്. വാട്‌സാപ്പിനെ കഴിഞ്ഞ ഏപ്രിലിൽ 19 ബില്യൺ ഡോളറിന് ഫേസ്ബുക്ക് സ്വന്തമാക്കിയിരുന്നു. എങ്കിലും സ്വന്തം വ്യക്തിത്വം നിലനിർത്തിയാണ് വാട്‌സാപ്പ് മുന്നോട്ടു പോകുന്നതെന്ന് നീരജ് അറോറ ചൂണ്ടിക്കാട്ടി.