ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു

Posted on: October 31, 2014

Devendra-Fadnavis-oath-cere

മഹാരാഷ്ട്രയുടെ 27 ാമത്തെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാംഗഡെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ സി. വി. റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. പത്ത് ബിജെപി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചടങ്ങ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌തെങ്കിലും അമിത് ഷായുടെ അഭ്യർത്ഥന മാനിച്ച ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.