കിംഗ്‌സ് ഗ്രൂപ്പ് ഫൗണ്ടേഴ്‌സ് ഡേ

Posted on: October 28, 2014

Kings-Group-Logo-small

കൊച്ചി ആസ്ഥാനമായുള്ള കിംഗ്‌സ് ഗ്രൂപ്പ് ഫൗണ്ടേഴ്‌സ് ഡേ ഇന്നു വൈകുന്നേരം 6.30ന് കൊച്ചി ഡ്രീംസ് ഹോട്ടൽ കൺവെൻഷൻ സെന്ററിൽ നടക്കും. ഗ്രൂപ്പ് സ്ഥാപകനായ ബേബി ജോണിന്റെ ജന്മദിനമാണ് ഫൗണ്ടേഴ്‌സ് ഡേ ആയി ആചരിക്കുന്നത്.

മുൻ കർണാടക ചീഫ് സെക്രട്ടറി ഡോ. ജെ. അലക്‌സാണ്ടർ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തുമെന്ന് കിംഗ്‌സ് ഗ്രൂപ്പ് ചെയർമാൻ ഷാജി ബേബി ജോൺ പറഞ്ഞു. ഇൻഫ്രസ്ട്രക്ചർ, ഫുഡ് പ്രോസസിംഗ്, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് ഐടി തുടങ്ങിയ മേഖലകളിലാണ് കിംഗ്‌സ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.