മത്തിയാസ് ഹീമാൻ അപ്പോളോ യൂറോപ്പ് മേധാവി

Posted on: October 23, 2014

Mathias-Heimann,President-A

അപ്പോളോ ടയേഴ്‌സിന്റെ യൂറോപ്പ് ഓപറേഷൻസ് (അപ്പോളോ റീഡെസ്റ്റീൻ ബി വി) മേധാവിയായി മത്തിയാസ് ഹീമാനെ നിയമിച്ചു. ജർമ്മൻ പൗരനായ മത്തിയാസ് ഹീമാൻ സെയിൽസ്, മാർക്കറ്റിംഗ്, പ്രൊഡക്ഷൻ മേഖലകളിൽ 20 വർഷത്തിലേറെ അനുഭവപരിചയമുണ്ട്.

മാസാചുസെറ്റ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും ബിരുദം നേടിയ മത്തിയാസ് ഹീമാൻ ലിൻഡെ എജി, കോണ്ടിനെന്റൽ എജി തുടങ്ങിയ കമ്പനികളിൽ യൂറോപ്പിലും ഏഷ്യയിലും പ്രവർത്തിച്ചിട്ടുണ്ട്. നെതർലൻഡ്‌സിലെ എൻഷെഡെ കേന്ദ്രമാക്കിയാകും അദ്ദേഹം പ്രവർത്തിക്കുകയെന്ന് അപ്പോളോ ടയേഴ്‌സ് പത്രക്കുറിപ്പിൽ അറിയിച്ചു.