ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സിന് അവാര്‍ഡ്

Posted on: February 20, 2019

കൊച്ചി : ഐഅവാര്‍ഡ്‌സ് 2018 ന്റെ ഇന്ത്യയിലെ ഏറ്റവും പ്രചോദനദായകമായ ബ്രാന്‍ഡിനുള്ള അവാര്‍ഡ് സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സിന് ലഭിച്ചു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ മനോജ് ജെയിന് ഐഅവാര്‍ഡ്‌സ് 2018 ന്റെ ഇന്ത്യയിലെ ഏറ്റവും പ്രചോദനദായകനായ നേതാവ് എന്ന ബഹുമതിയും ലഭിച്ചു.

ലണ്ടനില്‍ നടന്ന മൂന്നാമത് ഗ്ലോബല്‍ ഇന്ത്യന്‍ എക്‌സലന്‍സ് സമ്മിറ്റ് 2018 ചടങ്ങിലാണ് കമ്പനിയെയും മാനേജ്‌മെന്റിനെയും ഈ ബഹുമതികള്‍ക്കായി തെരഞ്ഞെടുത്തത്.

ഈ ബഹുമതിയോടെ ഞങ്ങള്‍ ആദരിക്കപ്പെട്ടിരിക്കുകയാണെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്കുന്നതിലുള്ള ഉത്തരവാദിത്വം ഇതിലൂടെ വര്‍ധിച്ചിരിക്കുകയാണെന്നും ഓരോരുത്തര്‍ക്കും വേണ്ട ഏറ്റവും മികച്ച സേവനം നല്കുന്നത് തുടരുമെന്നും ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടര്‍ മനോജ് ജെയിന്‍ പറഞ്ഞു.