സ്‌പൈസ്‌ജെറ്റ് ദീപാവലി ധമാക്ക ഓഫർ

Posted on: October 21, 2014

Spicejet-Counter-big

സ്‌പൈസ് ജെറ്റ് എല്ലാം നികുതികളും ഉൾപ്പെടുന്ന 899 രൂപയുടെ (വൺവേ) ദീപാവലി ധമാക്ക ഓഫർ പ്രഖ്യാപിച്ചു. ബംഗലുരു, ചെന്നൈ, കൊച്ചി സർക്യൂട്ടുകളിലാണ് 899 രൂപയുടെ ഓഫർ.

ബംഗലുരു- ഗോവ സെക്ടറിൽ 1,599 രൂപയും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്ക് 2,499 രൂപയുമാണ് ദീപാവലി ഓഫർ. ഒക്ടോബർ 21 മുതൽ 26 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് ഡയറക്ട് ഫ്‌ലൈറ്റുകളിൽ നവംബർ 1 മുതൽ ഡിസംബർ 15 വരെ യാത്രചെയ്യാം. ഓഫർ പ്രകാരം ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തീയതി മാറ്റാൻ 2,000 രൂപ വേറെ നൽകണം.