ഐ ബി എം സി – ബി എസ് ഇ സംരംഭം കേരളത്തിലെ ധനകാര്യ വിദ്യാഭ്യാസ മേഖലയിലേക്ക്

Posted on: October 21, 2014

IBMC--BSE-Institute-big

ഗൾഫ് രാജ്യങ്ങളിലെ ബാങ്കിംഗ്, ധനകാര്യ സേവന മേഖലയിലെ നൈപുണ്യ വികസനത്തിനായി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയതിന് ശേഷം ഐ ബി എം സി ഗ്രൂപ്പും ബി എസ് ഇ ഇൻസ്റ്റിട്ട്യൂട്ടും കേരളത്തിലെ ധനകാര്യ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബി ഐ എൽ ഐ ബി എം സി സെന്റർ ഓഫ് എക്‌സലൻസ് ആദ്യഘട്ടത്തിൽ കേരളത്തിലെ 4 സർവകലാശാലകളിലായി 11 ലേറെ കോളജുകളിൽ സേവനം നൽകി കഴിഞ്ഞു. ഇതിലൂടെ സംസ്ഥാനത്തെ 400 ലേറെ യുവാക്കൾക്ക് 4 ദശ ലക്ഷം രൂപയുടെ ധനകാര്യ വിദ്യാഭ്യാസ സേവനം എത്തിക്കുവാനും സാധിച്ചു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ബി എസ് ഇ ഇൻസ്റ്റിട്ട്യൂട്ട് നേരിട്ട് നടത്തുന്ന പ്രത്യേക ധനകാര്യ കോഴ്‌സ് കേരളത്തിൽ നടപ്പാക്കും. ഇതോടെ കേരളത്തിലെ വിദ്യാർഥികൾക്കും ലോകോത്തര നിലവാരത്തിലുള്ള ധനകാര്യ പ്രോഗ്രാമുകൾ ലഭ്യമാകും. ആഗോള തലത്തിൽ ധനകാര്യ മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനുതകും വിധം ഇന്റർനാഷണൽ സർട്ടിഫിക്കേഷൻ പരിപാടിയും ഐ ബി എം സി യും ബി എസ് ഇ ഇൻസ്റ്റിട്ട്യൂട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ യുവാക്കളെ നൂറു ശതമാനം ധനകാര്യ സാക്ഷരത ഉള്ളവരാക്കുക എന്നതാണ് ലക്ഷ്യമെന്നും ഡിഗ്രി, പി ജി വിദ്യാർഥികൾക്ക് ധനകാര്യ മേഖലയിൽ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ നടപ്പാക്കുമെന്നും ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷനൽ ഗ്രൂപ്പ് സി ഇ ഒയും ഡയറക്ടറുമായ പി കെ സജിത്കുമാർ പറഞ്ഞു. ഐ ബി എം സി സ്റ്റുഡന്റ് ഇൻവെസ്‌റ്റേഴ്‌സ് ക്ലബ് രൂപീകരിച്ചതോടെ ധനകാര്യ വിപണിയെ കുറിച്ച് ഇന്ത്യൻ യുവത്വത്തിനു കൂടുതൽ അറിവുകൾ പകർന്ന് നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും സജിത്ത് ചൂണ്ടിക്കാട്ടി.

ഐ ബി എം സി-ബി ഐ എൽ സെന്റർ ഓഫ് എക്‌സലൻസ് ധനകാര്യ വിദ്യാഭ്യാസ പരിപാടിയുടെ വിലയിരുത്തലിനായി കൊച്ചിയിൽ പ്രത്യേക യോഗം ചേർന്നു. പരിപാടിയുമായി സഹകരിക്കുന്ന സർവകലാശാലകൾക്കും കോളജുകൾക്കും ബി എസ് ഇ ഇൻസ്റ്റിട്ട്യൂട്ട് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ അംബരീഷ് ദത്തയും ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷനൽ ഗ്രൂപ്പ് സി ഇ ഒയും ഡയറക്ട്ടറുമായ പി കെ സജിത്കുമാറും അംഗീകാര സർട്ടിഫിക്കറ്റുകൾ കൈമാറി.

ബി എസ് ഇ ഇൻസ്റ്റിട്ട്യൂട്ട്, അക്കാദമിക്, പ്രോജക്ട് ഡെവലപ്‌മെന്റ് മേധാവി വിനോദ് നായർ, ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷനൽ ഗ്രൂപ്പ് സി എം ഒ പി എസ് അനൂപ്, ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷണൽ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ബിനു നായർ, ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷണൽ ഗ്രൂപ്പ് എ വി പി എവിൻ ജോസഫ്, ആഗോള ഉപദേശക സമിതി അംഗങ്ങളായ സുരേഷ് വൈദ്യനാഥ്, ജോർജ് വി ആന്റണി, വൈസ് പ്രസിഡന്റ് ബിജു തോമസ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: BSE Institute | IBMC |